വെറും വയറ്റില്‍ ചൂടു വെള്ളം കൂടിക്കൂ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും
നിങ്ങള്‍ രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല. വെറും വയറ്റില്‍ നിങ്ങള്‍ ഇളം ചൂടുള്ള വെള്ളം കുടിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ ശ്വസന സംവിധാനം മെച്ചപ്പെടുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ ഇളം ചൂടുള്ള വെള്ളം കുടിക്കുമ്പോള്‍, ചൂടുള്ള നീരാവി മൂക്കിലേക്ക് പോകുകയും ഇത് നമ്മുടെ മൂക്ക് തുറക്കുകയും സൈനസ് പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത് സാധാരണയായി ഉണ്ടാകുന്ന തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നു.
നമ്മുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇനി ഈ ഇളം ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ കൂടി പിഴിഞ്ഞാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു.